Wednesday, 22 June 2016

Smruthi Madhuram - Anil Panachooraan [Kavitha]

സ്മൃതിമധുരം
അനില്‍ പനച്ചൂരാന്‍


അനുരാഗം മറക്കുവാനാവില്ല
ആജീവനാന്തമൊരാള്‍ക്കും
ആദ്യത്തെ ചുംബനം മറക്കുവാനാകില്ല
പെണ്ണായ് പിറന്നവര്‍ക്കൊന്നും
പെണ്ണായ് പിറന്നവര്‍ക്കൊന്നും
ആദ്യത്തെ അനുരാഗം മറക്കുവാനാവില്ല
ആജീവനാന്തമൊരാള്‍ക്കും
അംഗനമാര്‍ക്കൊരുനാളും
അംഗനമാര്‍ക്കൊരുനാളും

കണ്ണനെ തേടുന്ന രാധയുണ്ടെന്നും
പെണ്ണിന്റെയുള്ളിന്റെയുള്ളില്‍
കണ്ണനെ തേടുന്ന രാധയുണ്ടെന്നും
പെണ്ണിന്റെയുള്ളിന്റെയുള്ളില്‍
കാണാതെ കാണുന്നുണ്ടവരെന്നും ഉള്ളിലെ
പ്രേമസ്വരൂപന്റെ രൂപം
പ്രേമസ്വരൂപന്റെ രൂപം
ആദ്യത്തെ അനുരാഗം മറക്കുവാനാവില്ല
ആജീവനാന്തമൊരാള്‍ക്കും
ആദ്യത്തെ ചുംബനം മറക്കുവാനാകില്ല
പെണ്ണായ് പിറന്നവര്‍ക്കൊന്നും
പെണ്ണായ് പിറന്നവര്‍ക്കൊന്നും

ഓമനിയ്ക്കെന്നെന്നും ഓര്‍മ്മയില്‍ വെച്ചൊരു
സംഗമ സായൂജ്യ ഗാനം
ഓമനിയ്ക്കെന്നെന്നും ഓര്‍മ്മയില്‍ വെച്ചൊരു
സംഗമ സായൂജ്യ ഗാനം
കേള്‍ക്കാതെ കേള്‍ക്കുന്നുണ്ടവരെന്നും ഉള്ളിന്റെയുള്ളില്‍
ഓടക്കുഴല്‍ വിളി നാദം
ആദ്യത്തെ അനുരാഗം മറക്കുവാനാവില്ല
ആജീവനാന്തമൊരാള്‍ക്കും
അംഗനമാര്‍ക്കൊരുനാളും

അറിയാതെ വേദനിയ്ക്കെന്നെന്നും ആത്മാവില്‍
അരുതാത്തെ മോഹങ്ങളോര്‍ത്ത്
അറിയാതെ വേദനിയ്ക്കെന്നെന്നും ആത്മാവില്‍
അരുതാത്തെ മോഹങ്ങളോര്‍ത്ത്
മുറിയാതെ രക്തമിറ്റുന്നുണ്ട്
പൊയ്പോയ കാലങ്ങളോര്‍ത്ത്
പൊയ്പോയ കാലങ്ങളോര്‍ത്ത്
ആദ്യത്തെ അനുരാഗം മറക്കുവാനാവില്ല
ആജീവനാന്തമൊരാള്‍ക്കും
അംഗനമാര്‍ക്കൊരുനാളും
അംഗനമാര്‍ക്കൊരുനാളും

No comments:

Post a Comment